Warning: DateTime::createFromFormat(): It is not safe to rely on the system's timezone settings. You are *required* to use the date.timezone setting or the date_default_timezone_set() function. In case you used any of those methods and you are still getting this warning, you most likely misspelled the timezone identifier. We selected the timezone 'UTC' for now, but please set date.timezone to select your timezone. in /home/csidioceseofmala/public_html/news-events-details.php on line 88
21th September 2022 Platinum Jubilee Celebration - Diocese of Malabar
പ്ലാറ്റിനം ജൂബിലി ദീപശിഖാ പ്രയാണം
മലബാർ മഹായിടവക
സി.എസ്.ഐ സഭയുടെ പ്ലാറ്റിനം ജൂബിലി (1947-2022) ആഘോഷങ്ങളുടെ സമാപ്തി സമ്മേളനം ചെന്നൈയിലുള്ള സെന്റ് ജോർജ്ജ് കത്തീഡ്രലിൽ വെച്ച് സപ്തംബർ മാസം 23-ാം തിയതി മുതൽ ആരംഭിക്കയാണ്. സമാപന ാത്രാരാധനയും ജൂബിലി കൺവെൻഷനും അവിടെ നടക്കുമ്പോൾ അതിന്റെ ഭാഗമായ മലബാർ മഹായിടവകയുടെ വിവിധ പള്ളികളെ കോർത്തിണക്കികൊണ്ട് ഒരു ദീപശിഖാ പ്രയാണം സെപ്റ്റംബർ മാസം 22-ാം തിയ്യതി ആരംഭിക്കുകയാണ്. ഡയോസിസൺ ഓഫീസ് പരിസരത്ത് വെച്ച് നടക്കുന്ന ദീപശിഖാ കൈമാറൽ ചടങ്ങിൽ മലബാർ മഹായിടവക ബിഷപ്പ്, റൈറ്റ് റവ.ഡോ. മനോജ് വിക്ടർ യുവജനപ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി റവ.റോബിൻ ലോറൻസ് അച്ചന് കൈമാറിക്കൊണ്ട് നിർവ്വഹിക്കയാണ്. പ്രസ്തുത ഉദ്ഘാടന ചടങ്ങിൽ മലബാർ മഹായിട വക ക്ലർജി സെക്രട്ടറി റവ.ജേക്കബ് ഡാനിയൽ, ട്രഷറർ ഷൈൻ സി.കെ, മഹായിട വക ലേ സെക്രട്ടറി ശ്രീ.ഡെൻസിൽ ജോൺ, റെവ ഡോ . ടി .ഐ ജെയിംസ്, ബിഷപ്പ് ചാപ്ലിൻ റവ.രാജു ചീരൻ, ഡീക്കൻ ബിബിൻ മാത്യു യുവജന പ്രതിനിതികൾ, ഡയോസിസൺ ഓഫീസ് സ്റ്റാഫ് എന്നിവർ സംബന്ധിച്ചു.. ജില്ലയിലെ വിവിധ പള്ളികൾ സന്ദർശിച്ച് മഹായിടവക കത്തീഡ്രലിൽ ഈ ദീപശിഖാ പ്രയാണം സമാപിക്കും.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് മലബാർ മഹായിടവകയുടെ കഴിഞ്ഞ 7 വർഷത്തെ ചരിത്രം ആവിഷ്കരിച്ചുകൊണ്ട് മലബാർ മഹായിടവക ഒരു ഡോക്യുമെന്ററി പ്രകാശനം ചെയ്യുകയാണ്. ഈ ഡോക്യുമെന്ററി സെപ്റ്റംബർ 27 ന് അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്യും. ഈ ജൂബിലി സ്മരണയിലും ആഘോഷത്തിലും സി.എസ്.ഐ സഭ യുടെ പങ്കാളിയായ സി.എസ്.ഐ മലബാർ മഹായിടവക പങ്കുചേരുന്നു.